വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്; പക്ഷെ വിജയം യുഡിഎഫിനൊപ്പമാകും: ഉമ്മൻ ചാണ്ടി

single-img
28 April 2021

കാരുണ്യ ലോട്ടറിയിൽ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയ്ക്കുള്ള കാരുണ്യ ബെനവലെൻറ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ നേതാക്കളാവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ഇത്തവണത്തെ സംസ്ഥാന ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ ഇക്കുറി യുഡിഎഫിന് നല്ല വിജയം നൽകും. വോട്ടെണ്ണൽ ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം. ഒരു മനസ്സോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.