ആരോഗ്യ രംഗത്തെ കേരളാ മോഡല്‍; പ്രശംസയുമായി രാജ്ദീപ് സർദേശായി

single-img
26 April 2021

ആരോഗ്യ രംഗത്തെ കേരളം പുലര്‍ത്തുന്ന മികവിനെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ രാജ്ദീപ് സർദേശായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്ന് സർദേശായി ട്വീറ്റ് ചെയ്തു.

“പൊതുജനാരോഗ്യ രംഗത്ത് നിക്ഷേപിക്കുന്ന കേരളത്തിന്റെ മോഡലിനെ പ്രശംസിച്ചതിന് എന്നെ ഭീഷണിപ്പെടുത്തിയവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി ഇപ്പോള്‍ പറയുന്നു. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. പുറമേ, കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്ന് മറ്റുള്ള സംസ്ഥാനങ്ങൾക്ക് പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്,” അദ്ദേഹം എഴുതി.

രാജ്യവും സംസ്ഥാനങ്ങളും ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും സര്‍ദേശായി കൂട്ടിച്ചേര്‍ത്തു. നേരത്തെ കോവിഡ് വ്യപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും രാജ്ദീപ് സര്‍ദേശായി രംഗത്ത് വന്നിരുന്നു.