അധികാരത്തിൽ വന്നാല്‍ ബം​ഗാളിൽ എല്ലാവർക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കും: ബിജെപി

single-img
23 April 2021

പശ്ചിമബം​ഗാളിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനവുമായി ബിജെപി. അതേസമയം, ഇത് വെറും വ്യാജവാ​ഗ്ദാനമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി ഡെറക് ഒ ബ്രയാൻ പ്രതികരിച്ചു.

‘ബിജെപി നേരത്തെ ബീഹാർ തെര‍ഞ്ഞെടുപ്പിന്റെ സമയത്തും എല്ലാവർക്കും സൗജന്യ വാക്സീൻ വാ​ഗ്ദാനം നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്താണ് സംഭവിച്ചത്. അവിടെ രണ്ട് ഘട്ടം അവസാനിച്ചിട്ടും ബിജെപി ഇത് തന്നെ പറയുന്നു. ബിജെപിയെ വിശ്വസിക്കരുത്.’ എംപി ഡെറക് ഒ ബ്രയാൻ പറഞ്ഞു.