പഞ്ചാബിനെ ഒൻപത് വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്

single-img
21 April 2021

ഇന്ന് നടന്ന ഐ പി എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ് വിജയം നേടി. ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.4 ഓവറിൽകേവലം 120 റൺസിന് പുറത്തായപ്പോള്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് വിജയം കാണുകയായിരുന്നു.

22 റൺസ് വീതമെടുത്ത മായങ്ക് അ​ഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ. ഹൈദരാബാദിന് വേണ്ടി ഖലീൽ അഹമദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ബെയർസ്റ്റോ (56 പന്തിൽ 63) അർദ്ധ സെഞ്ച്വറി നേടി. 37 റൺസ് എടുത്ത വാർണറുടെ വിക്കറ്റ് മാത്രമാണ് സൺറൈസേഴ്സിന് നഷ്ടമായത്.

സ്കോർ: പഞ്ചാബ് കിങ്സ്: 120-10 (19.4), സൺറൈസേഴ്സ് ഹൈദരാബാദ്: 121-1 (18.4)