കോവിഡ് രണ്ടാം തരംഗത്തില്‍ തട്ടി പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗൽ ഫ്രാന്‍സ് യാത്രകൾ മുടങ്ങി

single-img
20 April 2021

കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദർശനം നടത്തി തിരികെയെത്തിയതിന് പിന്നാലെ യൂറോപ്പിലേക്കു പോകാനിരുന്ന പ്രധാനമന്ത്രിയുടെ യൂറോപ്പിലേക്കുള്ള യാത്ര മുടങ്ങി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തട്ടിയാണ് പ്രധാനമന്ത്രിയുടെ യൂറോപ്പ് യാത്ര മുടങ്ങിയത്. പോര്‍ച്ചുഗലിലും ഫ്രാന്‍സിലും നടത്താനിരുന്ന സന്ദര്‍ശനങ്ങള്‍ ക്യാന്‍സല്‍ ചെയ്തതായിട്ടാണ് വിവരം. ഇന്ത്യാ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ പതിനാറാം പതിപ്പിനായിരുന്നു പോര്‍ച്ചുഗലിലേക്ക് യാത്ര പദ്ധതിയിട്ടത്. ഫ്രാന്‍സിലേക്ക് സന്ദര്‍ശനത്തിനും.

മെയ് 8 നായിരുന്നു പോര്‍ച്ചുഗലിലേക്ക് പോകാനിരുന്നത്. ഇതിന് പിന്നാലെ ഫ്രാന്‍സിലേക്കും പോകാനായിരുന്നു ഉദ്ദേശം. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം പരിപാടിയെ വിര്‍ച്വലിലേക്ക് ചുരുക്കി. അതേസമയം കോവിഡ് 19 ന്റെ ആദ്യ തരംഗത്തിനിടെ ആയിരുന്നു ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ പതിനഞ്ചാം പതിപ്പും. 2020 ജൂലൈയില്‍ പദ്ധതിയിട്ട കൂടിക്കാഴ്ചയും നീട്ടി വെയ്ക്കുകയായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിനംപ്രതിയുള്ള രോഗബാധയുടെ കണക്കുകള്‍ 2.5 ലക്ഷമാണ്. സ്ഥിരി രൂക്ഷമായി മാറിയിരിക്കുന്ന ഡല്‍ഹിയില്‍ അടുത്ത ആറ് ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ രോഗബാധ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് പോലും രോഗം വരുന്നുണ്ടെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന ഉപദേശം.

കഴിഞ്ഞ ദിവസം നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വേണ്ടെന്നു വെച്ചു. കോവിഡ് മുന്‍ നിര്‍ത്തി ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദര്‍ശനം നീട്ടി വെയ്ക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ചീഫ് ഗസ്റ്റായി ക്ഷണം സ്വീകരിച്ച ബോറീസ് ജോണ്‍സണ് അന്നും പങ്കെടുക്കാന്‍ പറ്റിയല്ല. ഏപ്രില്‍ 25 നായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്.

അതേസമയം ഈ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശയാത്ര നടത്തിയിരുന്നു. ബംഗ്ളാദേശിലാണ് മോഡി സന്ദര്‍ശനം നടത്തിയത്. ബംഗ്ളാദേശിന്റെ അൻപതാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിലായിരുന്നു സന്ദർശനം. 2019 നവംബറിന് ശേഷം ആദ്യമായിട്ടായിരുന്നു പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നത്.

Content Summary : Covid hit the second wave and the Prime Minister’s trip to Portugal and France was canceled