ചെറുപ്പക്കാർക്കുപോലും അപകടകരമായി ബാധിക്കുന്ന ആന്റി ബോഡികളെ പോലും പ്രതിരോധിക്കുന്ന ബ്രസീലിലെ P1 വകഭേദം ഏറ്റവും അപകടകാരി

single-img
15 April 2021

ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ഏറ്റവും അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്. ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസ്സീലിൽ നിന്നുള്ള ഈ P1 വകഭേദമാണെന്നാണ് കണ്ടെത്തൽ.

യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ P1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍ പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന്  പഠനങ്ങള്‍ പറയുന്നു.  വൈറസ് പടരുന്നത് തടയാനായി ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.

വളരെ വേഗം ബ്രസീലില്‍ പടര്‍ന്ന് പിടിച്ച ഈ വകഭേദമാണ് രാജ്യത്തെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്, മരണസംഖ്യ മൂന്നരക്ഷം വരെ കടന്നു.

ബ്രസീലില്‍ നിന്ന് പുറപ്പെട്ട P1 വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെപ്പോലും പ്രതികൂലമായി ബാധിക്കുന്നവയാണ്. ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍  ഭൂരിഭാഗവും 40 വയസിനും അതില്‍ താഴെയും പ്രായമുള്ളവരാണ് റിപ്പോർട്ടുകൾ. 

Content Summary : Brazil’s P1 coronavirus variant Resistant even to antibodies is more dangerous