സ്പുട്നിക് വാക്സിന് ഡിജിസിഐയുടെ അനുമതി; വിതരണം മേയ് മുതൽ

single-img
13 April 2021
sputnik vaccine DGCI India

റഷ്യൻ നിർമ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി.  മെയ് ആദ്യവാരം മുതൽ വാക്സീൻ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയിരുന്നു. പിന്നാലെ ഇന്ന് ഡിസിജിഐയും അനുമതി നൽകി. സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 

രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്സിനുള്ളത്. 18 വയസിന് മുകളിലുള്ളവർക്ക് മുതൽ വാക്സിൻ ലഭ്യമാക്കാനാണ് തീരുമാനം. 

അതിനിടെ ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. 

Content: Russia’s Covid vaccine Sputnik V has been cleared for emergency use by India’s drug regulator – the Drugs Controller General of India (DCGI)