ജീവനക്കാരുടെ അനാസ്ഥമൂലമാണ്‌ കോവിഡ് രോഗിമരിച്ചതെന്നാരോപിച്ച് അക്രമം; പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ട് ഹോസ്പിറ്റൽ ജീവനക്കാർ

single-img
12 April 2021

 ബീഹാറിൽ ആശുപത്രി ജീവനക്കാരുടെ അനാസ്​ഥ മൂലം കോവിഡ്​ രോഗി മരിച്ചുവെന്നാരോപിച്ച്​ ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. ബീഹാർ സർക്കാറിന്​ കീഴിലുള്ള ധർഭംഗ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ജീവനക്കാർ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്ത്​ നിന്ന്​ കൃത്യവിലോപം ഉണ്ടായെന്ന ആരോപണം ഡി.എം.സി.എച്ച്​ സൂപ്രണ്ട്​ മണി ഭൂഷൺ ശർമ നിഷേധിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്​തികരമായിരുന്നുവെന്നും ഇദ്ദേഹത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ശർമ പറഞ്ഞു.

രാവിലെ രോഗിയെ സന്ദർശിക്കാനെത്തിയ പിതാവിനോടാണ്​ മരണവിവരം അറിയിച്ചത്​. ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തെ വേണ്ടവിധത്തിൽ പരിചരിച്ചില്ലെന്ന്​ പറഞ്ഞായിരുന്നു ബന്ധുക്കളുടെ ആക്രമണം. രക്ഷപെട്ട നഴ്​സുമാരും മറ്റ്​ ജീവനക്കാരും ഒളിവിലാണ്​.

ആക്രമണ സംഭവങ്ങൾ അറിഞ്ഞ്​ സ്​ഥലത്തെത്തിയ സബ്​ ഡിവിഷനൽ ഓഫിസറാണ്​ രംഗം ശാന്തമാക്കിയത്​.