മലപ്പുറത്ത് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

single-img
10 April 2021

മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകന്‍ മുഹമ്മദ് സവാദാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ക്കൊപ്പം രാവിലെ 11 മണിയോടെ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വീട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സവാദ് മുങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സവാദിനെകരയ്ക്ക് കയറ്റിയത്. ഉടന്‍ നടക്കാവിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.