സൗദിയില്‍ തവക്കല്‍നാ ആപ്പ് വഴി ഹജ്ജ് ഉംറ പെര്‍മിറ്റ് അനുവദിക്കും

single-img
9 April 2021

തവക്കല്‍നാ ആപ്പ് വഴി സൗദിയില്‍ ഹജ്ജ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കും. ഇഅ്തമര്‍നാ ആപ്പിനെ തവക്കല്‍നയില്‍ ലയിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വാഹന ഇന്‍ഷൂറന്‍സ് സംബന്ധിച്ച വിവരങ്ങളും പരിഷ്‌കരിച്ച തവക്കല്‍നാ ആപ്പില്‍ ലഭ്യമാണ്.ഇഅ്തമര്‍നാ ആപ്പ് വഴിയായിരുന്നു ഇത് വരെ സൗദിയില്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ തവക്കല്‍നാ ആപ്പില്‍ ബുധനാഴ്ച നടത്തിയ പരിഷ്‌കരണത്തിലൂടെ ഹജ്ജ് ഉംറ പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ തവക്കല്‍നാ ഉപയോഗിക്കുന്നവര്‍ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ സേവനങ്ങള്‍ ലഭ്യമാകൂ. ഇഅ്തമര്‍നാ ആപ്പിനെ തവക്കല്‍നയില്‍ ലയിപ്പിക്കുന്ന പദ്ധതി പരിഗണനിയിലുണ്ടെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇഅ്തമര്‍നാ ആപ്പ് വഴി നേടിയിരുന്ന, ഹറമുകളില്‍ നമസ്‌കരിക്കുന്നതിനുള്ള പെര്‍മിറ്റുകളും, ഹജ്ജ് ഉംറ അനുമതി പത്രങ്ങളും തവക്കല്‍നാ വഴി ലഭിക്കും. റമദാനില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.