ഇടതുപക്ഷം അടുത്ത അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം നടപ്പാക്കും; ഭരണതുടര്‍ച്ച ഉറപ്പെന്ന് താരങ്ങള്‍

single-img
4 April 2021

സംസ്ഥാനം മുൻകാലങ്ങളിൽ കണ്ടിട്ടില്ലാത്ത കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന ഒരു സമയത്തിൽ ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ്. പ്രളയവും മറ്റുള്ള ദുരന്തങ്ങളും വന്ന് പോയപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന കാലത്ത് നമ്മള്‍ അന്നം കഴിക്കുന്നുണ്ടോ നമുക്ക് വസ്ത്രമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രിയുടെ പിണറായില്‍ നടന്ന റോഡ്‌ഷോയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ദ്രൻസ് പറഞ്ഞു.

കേരളത്തിൽ ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ട് വരണം. അതിന് നമുക്ക് ഈ കുടുംബം നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാ പ്രിയപ്പെട്ട സഖാക്കള്‍ക്കും അഭിനന്ദനങ്ങള്‍ . കേരളത്തിന് തുടര്‍ഭരണം ഉറപ്പാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

അതേപോലെ തന്നെ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തിന് അര്‍ഹരാണെന്ന് നടന്‍ ഹരിശ്രീ അശോകനും പറഞ്ഞു. എൽഡിഎഫ് ഇനി ഭരിക്കാന്‍ പോകുന്ന അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാന്‍ പോകുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോൾ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ സംഭാഷണത്തിൽ കൂട്ടിച്ചേര്‍ത്തു.