കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്രാവിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും

single-img
2 April 2021

രാജ്യത്തേക്കുള്ള വിദേശികളുടെ യാത്രാവിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ കുവൈറ്റ് മന്ത്രി സഭ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് യാത്രാവിലക്ക് തുടരാനും കര്‍ഫ്യു ഏപ്രില്‍ 22 വരെ സമയമാറ്റത്തോടുകൂടി തുടരാനും തീരുമാനിച്ചത്.ഇതോടെ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും
അതേ സമയം നേരത്തെ യാത്ര വിലക്കില്‍ നിന്നും ഇളവ് അനുവദിച്ച മെഡിക്കല്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വീട്ടുജോലിക്കാര്‍ക്കും മുന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് കുവൈത്തിലേക്കുള്ള പ്രവേശനം തുടരും.