ഒമാന്‍ പൊതുമാപ്പിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

single-img
1 April 2021

ഒമാനില്‍ പൊതു മാപ്പ് കാലാവാധി നീട്ടി. റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധിയാണ് നീട്ടിയത്. ജൂണ്‍ 30 വരെയാണ് സമയപരിധി. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാം.

കോവിഡ് കണക്കിലെടുത്താണ് തീയതി നീട്ടി നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികള്‍ പിഴയോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ രാജ്യം വിടാന്‍ നീട്ടിനല്‍കിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയോ, സനദ് സെന്ററുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 30ന് ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല. പദ്ധതിക്ക് കീഴില്‍ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നകം രാജ്യം വിടണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.