കാര്‍ഷിക നിയമങ്ങള്‍: സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
31 March 2021
Supreme Court Bombay High Court judgment POCSO case

രാജ്യത്തെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി 86 ഓളം വരുന്ന കര്‍ഷക സംഘടനകളുമായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരും കേന്ദ്ര സര്‍ക്കാറും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജനുവരിയില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.