ക​മ്യൂ​ണി​സം കാ​ൻ​സര്‍; ന​രേ​ന്ദ്ര മോ​ദി​യെ ഓ​ര്‍​ത്തെ​ങ്കി​ലും ബി​ജെ​പി​ക്ക് വോട്ട് ചെ​യ്യൂ: കൃഷ്ണകുമാര്‍

single-img
29 March 2021

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഓ​ർ​ത്തെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ.

കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന​ ജനങ്ങളെ കു​റി​ച്ച്‌ വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ത്തെ ആ​ളു​ക​ൾ ചോ​ദി​ക്കു​ന്ന​ത്. കേരളത്തിലെ കാ​ട്ടാ​ള ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ ഇ​റ​ക്ക​ണം. കോ​ൺ​ഗ്ര​സും ഇ​വ​രു​ടെ ഒ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

നമ്മുടെ രാജ്യത്തിന്റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന​യാ​ളാ​ണ് ന​രേ​ന്ദ്ര മോ​ദി. ഇതേവരെയായി മു​ന്നൂ​റ്റ​മ്പ​തോ​ളം പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്ത് അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നു. ക​മ്യൂ​ണി​സം എന്നത് കാ​ൻ​സ​റാ​ണ്. അതിനാല്‍ അ​തി​നെ ഇ​വി​ടെ നി​ന്നും എ​ടു​ത്തു​ക​ള​യേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും കൃ​ഷ്ണ​കു​മാ​ർ കൂട്ടിച്ചേര്‍ത്തു.