അരി വിതരണം ചെയ്യാം; ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് രമേശ്‌ ചെന്നിത്തല

single-img
29 March 2021

സംസ്ഥാനത്തെ അരി വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്. അരി വിതരണം തടയണമെന്ന നിലപാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇന്ന് സ്റ്റേ അനുവദിച്ചത്. അരി വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ പരാതിയെ തുടര്‍ന്ന് മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.