വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

single-img
28 March 2021

ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാര്‍ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസ് പറയുന്നത്.

വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. നിലവില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്.