ആരാധനാലയങ്ങള്‍ക്ക് തല്‍സ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹര്‍ജി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

single-img
26 March 2021

ആരാധനാലയങ്ങള്‍ക്ക് തല്‍സ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനും സുപ്രിംകോടതി തീരുമാനിച്ചു

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ വാദം. ബലപ്രയോഗത്തിലൂടെ കയ്യേറിയ ആരാധനാലയങ്ങള്‍ നിയമപോരാട്ടത്തിലൂടെ തിരികെ നേടാന്‍ നിയമം തടസം നില്‍ക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.