തെരഞ്ഞെടുപ്പ് ബോണ്ട് വില്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

single-img
26 March 2021

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഏപ്രില്‍ ഒന്ന് മുതല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാല്‍ ബോണ്ടുകള്‍ക്ക് സുതാര്യതയില്ലെന്നും, കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സ്റ്റേ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്.

2018ല്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടസങ്ങളില്ലാതെ തുടരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സ്റ്റേ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പലതവണ ബോണ്ടുകള്‍ ഇറക്കി. എന്നാല്‍, തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മിച്ചതോടെ, ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇനി തടസമില്ല.