കിഫ്ബിയിലെ ആദായ നികുതി വകുപ്പ് പരിശോധന ശുദ്ധ തെമ്മാടിത്തരം: തോമസ് ഐസക്

single-img
25 March 2021

കിഫ്ബിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ആദായ നികുതി വകുപ്പ് കിഫ്ബിയില്കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു. അവര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനിയും ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇന്ന് ആവശ്യപ്പെട്ടു.