തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി പരാതി;​ മുഖ്യമന്ത്രിക്ക് നോട്ടീസ്

single-img
25 March 2021

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സംസ്ഥാന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കണ്ണൂരില്‍ ജി​ല്ലാ തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ടി വി സു​ഭാ​ഷ് നോ​ട്ടീ​സ് നല്‍കി. സംസ്ഥാനത്തെ അ​ഗ​തി, വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ എ​ത്തി​ക്കു​മെ​ന്ന പാ​ര്‍​ട്ടി ചി​ഹ്നം പ്ര​ദ​ര്‍​ശി​പ്പി​ച്ച വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലെ പ്ര​സ്താ​വ​ന​യി​ലാ​ണ് നോ​ട്ടീ​സ്.

പാ​ര്‍​ട്ടിയുടെ ചി​ഹ്നം പ്ര​ദ​ര്‍​ശി​പ്പി​ച്ച വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മുഖ്യമന്ത്രിയുടെ പ്ര​ഖ്യാ​പ​ന​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യാ​ണോ പ്ര​ഖ്യാ​പ​ന​മെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അടുത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷന് മുഖ്യമന്ത്രി രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോട്ടീസിലെ നിര്‍ദ്ദേശം.