ശരിയായ വോട്ടുപോലും പട്ടികയിൽ ചേർക്കാത്തവരാണ് ഞങ്ങളുടെ ബൂത്ത് കമ്മറ്റിക്കാർ; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

single-img
25 March 2021

സംസ്ഥാന പ്രതിപക്ഷ നേതാവ് ആരോപിച്ച ഇരട്ടവോട്ട് ആരോപണത്തിൽ പുറത്തുവന്ന തെളിവുകൾ കോൺഗ്രസിന് എതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ശരിയായ വോട്ടുപോലും പട്ടികയിൽ ചേർക്കാൻ പറഞ്ഞിട്ട് ചേർക്കാത്തവരാണ് തങ്ങളുടെ ബൂത്ത് കമ്മറ്റിക്കാർ, പിന്നെയാണ് അവര്‍ കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നതെന്ന് രമേശ് ചെന്നിത്തല ആത്മ വിമര്‍ശനത്തോടെ പറഞ്ഞു.

രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍: “സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ള ആളുകളുടെ ഒറിജിനൽ വോട്ട് ചേർക്കാൻ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അതുപോലും ചെയ്യുന്നില്ല. പിന്നെയാണ് അവര്‍ കള്ളവോട്ട് ചേർക്കാൻ അവർ മെനക്കെടുന്നത്.”