ഗാന്ധി സമാധാന പുരസ്‌കാരം ഷെയ്ഖ് മുജീബുർ റഹ്മാന്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

single-img
23 March 2021

ഇത്തവണത്തെ ഗാന്ധി സമാധാന പുരസ്‌കാരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന് നൽകിയ തീരുമാനത്തിൽ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഗാന്ധി പുരസ്ക്കാരം നൽകാനുള്ള തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദൃഢബന്ധത്തിനുള്ള ആദരവാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി സമാധാന പുരസ്‌കാരം മുജീബുർ റഹ്മാന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രണ്ടു രാജ്യങ്ങളും ചേർന്ന് ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് മുജീബുർ റഹ്മാന് ആദര സൂചകമായി ഇന്ത്യ പുരസ്‌കാരം സമ്മാനിച്ചത്. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢ ബന്ധത്തിന് ലഭിച്ച ആദരവും അംഗീകാരവുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.