ബംഗാളിനെ തിരിച്ചു പിടിക്കാനൊരുങ്ങി ഇടതുമുന്നണി ; പ്രകടനപത്രിക പുറത്തിറക്കി

single-img
22 March 2021

ബംഗാളില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര കക്ഷികളെ വിജയിപ്പിക്കാന്‍ ആഹ്വാനവുമായി ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. തൃണമൂലിനെ താഴെയിറക്കി ബംഗാളിനെ രക്ഷിക്കുക, ബിജെപിയെ അകറ്റിനിര്‍ത്തി വര്‍ഗീയവിപത്ത് തടയുക, സംസ്ഥാനത്തെ സമഗ്രമായ പുരോഗതിയിലേക്ക് നയിക്കുക തുടങ്ങിയവയാണ് ഇടതു മുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല.വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വിഭാഗം ഏര്‍പ്പെടുത്തുക, കൃഷിയും വ്യവസായവും വികസിപ്പിക്കാന്‍ പദ്ധതിക്ക് രൂപം നല്‍കുക, മുന്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പരിപാടികള്‍ തുടര്‍ന്നും നടപ്പാക്കുക, തകര്‍ക്കപ്പെട്ട ജനാധിപത്യ മതനിരപേക്ഷത സംരക്ഷിക്കുക എന്നിങ്ങനെ 25 ഇന പരിപാടിയാണ് പ്രകടനപത്രികയിലുള്ളത്. സംയുക്ത മോര്‍ച്ച ഘടക കക്ഷികള്‍ പ്രത്യേകം പ്രകടനപത്രിക ഇറക്കും.