എലത്തൂരില്‍ എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍

single-img
21 March 2021
Mani C Kappan

നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എന്‍സികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫ് എന്‍സികെയ്ക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. എലത്തൂരില്‍ യുഡിഎഫില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുമായിരിക്കും. പ്രതിഷേധം ഉയര്‍ന്നാലും പിന്നോട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എലത്തൂര്‍ സീറ്റ് വിട്ടുനല്‍കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എലത്തൂരില്‍ സുല്‍ഫിക്കര്‍ മയൂരി തന്നെ സ്ഥാനാര്‍ത്ഥിയെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.എലത്തൂരില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഉണ്ടാകുവെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. നേതൃത്വ തീരുമാനം അംഗീകരിക്കും. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാപ്പനോട് സംസാരിച്ചു.