എന്ത് പ്രതിസന്ധിയുണ്ടായിട്ടും കേരളത്തിന് പട്ടിണി കിടക്കേണ്ടി വന്നില്ല: മുഖ്യമന്ത്രി

single-img
21 March 2021

രാജ്യത്തെ സംസ്ഥാനങ്ങളുടെയും പ്രവർത്തനം കണക്കിലെടുത്താൽ പോലും കേരളമാണ് ഒന്നാമതെന്ന് തെളിയിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നേവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത രീതിയിൽ തുടർച്ചയായി പ്രതിസന്ധികളുണ്ടായിട്ടും അതെല്ലാം അതിജീവിക്കാൻ കേരളത്തിനായതായും ലോകവും രാജ്യവും പ്രതിസന്ധി നേരിട്ടപ്പോൾ ജനപിന്തുണയോടെ അതെല്ലാം ധീരമായി നേരിടാൻ സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതത്തിന്റെ സമയങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്താൻ കേരളത്തിന് സാധിച്ചു. ഇനി ഒരുകാര്യം കൂടി ഉറപ്പുതരാം പരമദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തിൽ ഉണ്ടാകില്ല. ആ രീതിയിൽ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം എന്നും മുഖ്യമന്ത്രി മൂന്നാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവേ പറഞ്ഞു.

എന്തൊക്കെ പ്രതിസന്ധിയുണ്ടായിട്ടും കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല. അവസാന അഞ്ചുവർഷക്കാലം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ഇടതുമുന്നണി സർക്കാർ പ്രവർത്തിച്ചിട്ടുള്ളത്. നാടിന്റെ യശസ് വീണ്ടെടുക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.