എംടി രമേശും, കെ മുരളീധരനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

single-img
19 March 2021

കോഴിക്കോട് നോര്‍ത്ത് നിയോജമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കര്‍ണാടക മുല്‍ക്കി മുടബദ്രരി എംഎല്‍എ ഉമനാഥ് കോട്ടിയന്‍, ജില്ലാ ജന:സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്

നേമം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജഗതിയിലെ ജവഹര്‍ സഹകരണ ഭവനിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്റ്റാറിന് മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി പേരാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .