സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കലില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല ; രമേശ് ചെന്നിത്തല

single-img
16 March 2021
Ramesh Chennithala against CPM

സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു ഘട്ടത്തിലും ഒരാളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുത്തിനിറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു ശക്തിക്കും കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കേരളത്തില്‍ നിന്നു വളര്‍ന്നുവന്ന നേതാവെന്ന നിലയില്‍ ഡല്‍ഹിയില്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് കെ.സി. വേണുഗോപാല്‍ നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ ധാരാളമുണ്ട്. കെ. സുധാകരന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട നേതാവാണ്. അദ്ദേഹം ചില കാര്യങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നയാളാണ്. പക്ഷേ യുഡിഎഫിന്റെ വിജയത്തിനുവേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണമായും അദ്ദേഹമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും നേതാക്കളും വര്‍ധിത വീര്യത്തോടെ കൂട്ടായ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.