കോവിഡ്; മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോട്ടെക്

single-img
10 March 2021

ഇന്ത്യയിൽ രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ നിലവിലുള്ള കുത്തിവയ്ക്കുന്ന വാക്‌സിന് പുറമെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’. ഈ പുതിയ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡിജിസിഐ(ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടി.

ഇതിന്റെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന് ഇവര്‍ക്ക് ഡിജിസിഐ അനുമതി നല്‍കിയതായും സൂചനയുണ്ട്. ‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസല്‍ വാക്‌സിന്‍’ (മൂക്കില്‍ സ്േ്രപ ചെയ്യുന്ന വാക്‌സിന്‍) കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ ഏതാനും പഠന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

നിലവിൽ ആള്‍ട്ടിമ്മ്യൂണി’ന്റെ നേസല്‍ വാക്‌സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായം വരുന്നവരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരവരെ നടന്ന പരീക്ഷണ ഫലങ്ങള്‍ ‘പൊസിറ്റീവ്’ ആണെന്നാണ് ട്രയലിന് നേതൃത്വം നല്‍കുന്ന ഡോ. ബഡ്ഡി ക്രീക്ക് അവകാശപ്പെടുന്നത്.