ഇന്ത്യയെയും ബം​ഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

single-img
9 March 2021

ഇന്ത്യയെയും അയൽ രാജ്യമായ ബം​ഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള മൈത്രി സേതു പാലം പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിം​ഗിലൂടെ ഉദ്ഘാടനം ചെയ്തു. 1.9 കിലോമീറ്റർ നീളത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

രാഷ്ട്രീയപരമായ അതിർവരമ്പുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾക്ക് തടസ്സമാകുന്ന ശാരീരിക വിലക്കുകളായി മാറരുതെന്ന് ചടങ്ങിൽ ഷെഖ് ഹസീന പറഞ്ഞു. ഇന്ത്യയുടെ അതിർത്തിയിൽ ത്രിപുരയ്ക്കും ബം​ഗ്ളാദേശിനും ഇടയിലൂടെയാണ് ഫെനി നദി ഒഴുകുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന സൗഹൃദബന്ധത്തിന്റെയും ഉഭയകക്ഷിബന്ധങ്ങളുടെയും പ്രതികമായിട്ടാണ് മൈത്രി സേതു എന്ന പേര് പാലത്തിന് നൽകിയിരിക്കുന്നത്. ഇന്ന് പാലം തുറന്നതോടെ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല അന്താരാഷ്ട്ര തുറമുഖത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.