വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്; ട്വന്‍റി-20യിലേക്ക് അടുപ്പിച്ചത് അഴിമതി രഹിതമായ ഭരണം: സിദ്ദീഖ്

single-img
8 March 2021

അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്‍റി-20യിലേക്ക് അടുപ്പിച്ചതെന്ന് പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായി നിയമിതനായ സംവിധായകന്‍ സിദ്ദീഖ്. തനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. അഴിമതിക്കെതിരെ രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് നമുക്ക് കാണിച്ചുതന്നത് ട്വന്‍റി-20യാണ്.

ട്വന്‍റി-20യുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം മുതല്‍ കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവര്‍ ട്വന്‍റി-20ക്ക് പിന്നില്‍ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു. അതിനെല്ലാം ട്വന്‍റി-20 സംഘാടകര്‍ കൃത്യമായ മറുപടി തന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ ഞാനില്ല. ഉപദേശകനായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.