ത്രികാലജ്ഞാനിയാണ് സ്വാമി; ഐ ഫോണ്‍ വിവാദത്തില്‍ സന്ദീപാനന്ദഗിരിക്കെതിരെ ട്രോളുമായി ശബരീനാഥൻ

single-img
6 March 2021

സന്തോഷ് ഈപ്പന്‍ നല്‍കിയ ആറ് ഐഫോണുകളിലൊന്ന് സിപിഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന കസ്റ്റംസ് കണ്ടെത്തലിൽ സ്വാമി സന്ദീപാനന്ദഗിരിയെ ട്രോളി കോൺഗ്രസ് എം എൽ എ കെ എസ് ശബരീനാഥൻ.

ഐഫോൺ വിവാദം ആദ്യം ഉണ്ടായ കഴിഞ്ഞ വർഷം സന്ദീപാനന്ദഗിരി ഫോസ്ബുക്കിലിട്ട പോസ്റ്റാണ് ശബരി ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ‘ത്രികാലജ്ഞാനിയാണ് സ്വാമി’ എന്ന കുറിപ്പോടുകൂടിയാണ് സന്ദീപാനന്ദഗിരി എഴുതിയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ശബരി ഷെയര്‍ ചെയ്തിരിക്കുന്നത്.

“നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌നമ്പരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ” – എന്നുമായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.

https://www.facebook.com/SabarinadhanKS/photos/a.382134271978034/1577219315802851/?type=3