ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

single-img
3 March 2021
rahul gandhi emergency indiragandhi

മുന്‍ പ്രധാനമന്ത്രിയും തൻ്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗഷിക് ബാസുവുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലായിരുന്നു അടിയന്തിരാവസ്ഥ അബദ്ധമായിരുന്നുവെന്ന് രാഹുൽ പറഞ്ഞത്.

അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതെല്ലാം തെറ്റായിരുന്നു. എന്നാല്‍ സാഹചര്യങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഞാന്‍ കരുതുന്നത് അതൊരു അബദ്ധമായിരുന്നുവെന്നാണ്. തീര്‍ച്ചയായും അതൊരു അബദ്ധമായിരുന്നു. ഇന്ദിരാഗാന്ധിയും അത് സമ്മതിച്ചിരുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ആർഎസ്എസിനെതിരെ രൂഖമായ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. രാജ്യത്ത് അവരുടെ ആളുകളെ തിരുകി കയറ്റാനുള്ള ശ്രമം നനടത്തുകയാണെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെങ്കില്‍ കൂടി അവരുടെ ആളുകളെ പുറത്താക്കുകയെന്നത് അസംഭവ്യമായ കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരിലും താന്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്‌യുവിലും തെരഞ്ഞെടുപ്പ് നടത്തിയത് താനാണ്, എന്നാല്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഉള്ളവര്‍ പോലും തന്നെ ആക്രമിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വാദിക്കുന്നയാളാണ് താനെന്നും രാഹുല്‍ ഗാന്ധി കൂട്ടി ചേര്‍ത്തു.

Emergency imposed by Indira Gandhi was wrong: Rahul Gandhi