പെണ്‍കുട്ടിക്കൊപ്പം നടന്ന പത്താം ക്ലാസുകാരന് ക്രൂരമർദനം

single-img
2 March 2021

പെണ്‍ സുഹൃത്തിനൊപ്പം നടന്ന വിദ്യാർഥിക്ക് ക്രൂര മർദനം. പാനൂർ ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. വിദ്യാർഥിയെ മർദിച്ച ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പോലീസ് അറിയിച്ചു.

ഈ പ്രദേശത്തെ ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വീടിനടുത്തുള്ള പ്ലസ് വണിന് പഠിക്കുന്ന ഒരു പെണ്‍ കുട്ടിക്കൊപ്പമാണ് വിദ്യാര്‍ത്ഥി സ്കൂളിലേക്ക് കഴിഞ്ഞ കുറച്ചുകാലമായി പോയിക്കൊണ്ടിരുന്നത്. ഇതിനെ ഇടക്കാലത്ത് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.