അസമില്‍ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി

single-img
2 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ വിജയിച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കാ​ൻ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തേ​ജ്പു​രി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ഇന്ത്യയില്‍ എ​ല്ലാ​യി​ട​ത്തും പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കു​ന്നതി​നെ​ക്കു​റി​ച്ച് ബി​ജെ​പി സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അസമിലേക്ക് എ​ത്തു​മ്പോ​ൾ അവരുടെ നേതാക്കള്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. എന്തുകൊണ്ടെന്നാല്‍ സം​സ്ഥാ​ന​ത്ത് ഈ ​വി​ഷ​യം സം​സാ​രി​ക്കാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ ഭ​യ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ഇതോടൊപ്പം തന്നെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് എല്ലാ മാ​സവും 2000 രൂ​പ വീ​തം ന​ല്‍​കും. എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ​മാ​യി 200 യൂ​ണി​റ്റ് വൈ​ദ്യു​തിയും ന​ല്‍​കുമെന്നും പ്രി​യ​ങ്ക വാ​ഗ്ദാ​നം ചെ​യ്തു.