കേരളത്തിൽ ഇടത് മുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച് എബിപി – സീ വോട്ടര്‍ സര്‍വേ ഫലം

single-img
27 February 2021

സംസ്ഥാനത്ത് വീണ്ടും ഇടത് മുന്നണിക്ക്‌ തുടര്‍ഭരണം പ്രഖ്യാപിച്ച് എബിപി – സീ വോട്ടര്‍ സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്. രണ്ടാമതെത്തുന്ന യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് ഫലം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ഇടതു മുന്നണിക്ക്‌ ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. മറ്റുള്ളവര്‍ക്കാവട്ടെ രണ്ട് സീറ്റുകള്‍ വരെയുമാണ് പ്രവചനം. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ബിജെപി ഭരണം തുടരുമെന്നാണ് സീ വോട്ടര്‍ പ്രവചനം.

തമിഴ്‌നാട്ടിലാവട്ടെ ഇപ്പോഴത്തെ പ്രതിപക്ഷമായ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. ഈ സഖ്യത്തിന് 154 മുതല്‍ 162 സീറ്റുകള്‍ വരെ ലഭിക്കും.കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ ബിജെപി അധികാരത്തിലെത്തുമാണ് പ്രവചനം.