നിരാഹാര സമരം; ഷാഫിയെയും ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി

single-img
22 February 2021

സംസ്ഥാന സർക്കാർ നടത്തി എന്ന് ആരോപിക്കുന്ന പിൻവാതിൽ നിയമനവിവാദങ്ങൾ ഉയർത്തിക്കാട്ടി
തലസ്ഥാനത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ശബരീനാഥൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുപേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരമായി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളായ റിജിൽ മാക്കുറ്റി, എൻഎസ് നുസൂർ, റിയാസ് മുക്കോളി എന്നിവർ നിരാഹാര സമരം നടത്തും.

സമരം നടത്തിയ എംഎൽഎമാരുടെ ജീവന്റെ വില മുഖ്യമന്ത്രി മനസിലാക്കിയില്ല. സ്പീക്കറും തിരിഞ്ഞുനോക്കിയില്ല. വിഷയത്തിൽ മന്ത്രിമാരെ വിട്ട് ചർച്ച നടത്തേണ്ടതായിരുന്നുവെന്നും മെഡിക്കൽ സംഘത്തെ പോലും അയച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.