തെരഞ്ഞെടുപ്പ് അടുത്തു; പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന് തയ്യാറെടുക്കുന്നു

single-img
9 February 2021

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന് തയാറെടുക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാനപങ്ങളായ ബിപിസിഎൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചി ഷിപ്‌യാഡ്, ഫാക്ട് എന്നിവയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ വരവെങ്കിലും രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

കേരളത്തിൽ പ്രധാനമന്ത്രി ഫെബ്രുവരി 14ന് എത്തുമെന്നാണ് വിവരം. കൃത്യമായ സമയം ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്കു ശേഷമാകും സന്ദർശനമെന്നാണു സൂചന. അന്നേദിവസം രാവിലെ ചെന്നൈയിലെത്തുന്ന അദ്ദേഹം അവിടത്തെ ചടങ്ങിനു ശേഷമാകും വരിക. കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപുതന്നെ കോടികളുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയാണു വരവിന്റെ ലക്ഷ്യം.

രണ്ടു വർഷത്തോളം നീണ്ട ദീർഘമായ ഇടവേളയ്ക്കുശേഷമാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹം അവസാനം എത്തിയത് 2019 ജൂണിൽ ആയിരുന്നു. പിന്നീട്. അതേ വർഷം ജനുവരിയിലും കേരളത്തിലെത്തി.