സച്ചിനും കോലിയും ഉൾപ്പെടെയുള്ള താരങ്ങൾ നടത്തിയ ട്വീറ്റ്; ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

single-img
8 February 2021

ഡല്‍ഹിയില്‍ കേന്ദ്ര കായിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ സമര പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാസാംസ്കാരികകായിക താരങ്ങൾ പ്രതികൂലമായി നടത്തിയ ട്വീറ്റിൽ ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്.

സെലിബ്രിട്ടികളായ വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, ലതാ മം​ഗേഷ്കർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, തുടങ്ങിയവരുടെ ട്വീറ്റിലാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാ​ഗം അന്വേഷണം നടത്തുക. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം മൂലം നടത്തിയ ട്വീറ്റ് ആണോ അതോ വിവാദ കാർഷിക നിയമത്തിൽ താരങ്ങൾ കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

കർഷക പ്രതിഷേധത്തിന് പിന്തുണയുമായി പോപ് സ്റ്റാർ റിഹാന എത്തിയതിന് പിന്നാലെയാണ് #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്ടാ​ഗുകളുമായി ഇന്ത്യൻ താരങ്ങൾ ട്വിറ്ററിൽ തുടർച്ചയായി പോസ്റ്റുകൾ നൽകിയത്. ഇവരുടെ ട്വീറ്റുകളിൽ സമാനതകളുണ്ടെന്നും അതിനാൽ ഇത് മുൻ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നുമാണ് അനിൽ ദേശ്മുഖ് പറയുന്നത്.