ഏഴു തലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞ സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുക: നസറുദ്ദീൻ ഷാ

single-img
8 February 2021

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകസമര വിഷയത്തിൽ നിശബ്ദത പാലിക്കുകയും കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇന്ത്യൻ സെലിബ്രിറ്റികൾക്കെതിരെ നടൻ നസറുദ്ദീൻ ഷാ. കർഷകർ നടത്തുന്ന സമരത്തിനെതിരെ കണ്ണടയ്ക്കാതെ അവർക്ക് പറയാനുള്ളത് കേൾക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഈ വിഷയത്തിൽ പ്രതികരിച്ചതുകൊണ്ട്, ഏഴു തലമുറയ്‌ക്ക് ആവശ്യമായതെല്ലാം സമ്പാദിച്ചുകഴിഞ്ഞ ബോളിവുഡിലെയും മറ്റും സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഒടുവിൽ ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്.

എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്., നമ്മുടെസിനിമാ മേഖലയിലെ പ്രശസ്തരെല്ലാം ഇപ്പോൾ പൂർണമായും നിശ്ശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.