ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും: ജേക്കബ് തോമസ്

single-img
2 February 2021

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി താന്‍ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. എന്നാല്‍ ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ ഇടതുമുന്നണിയും യുഡിഎഫും പരാജയമാണ്. നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാനടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിനാണ് ശിക്ഷാനടപടി നേരിട്ടത്. എന്നാല്‍ ഇനി യാതൊരു നടപടികളും നേരിടാതെ ജനങ്ങളോട് സംസാരിക്കണമെന്നും ജേക്കബ് തോമസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.