ശശി തരൂരിനും രജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും

single-img
30 January 2021

റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എംപി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തുകൊണ്ട് കര്‍ണാടകയും. ഇരുവർക്കുമെതിരെ കേസെടുക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമാണ് കര്‍ണാടക. മുൻപ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും കേസെടുത്തിരുന്നു.

ബാംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് കൊടുത്തത്. ഇരുവരുടെയും സോഷ്യൽ മീഡിയാ ട്വീറ്റുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതാണ് എന്ന് രാകേഷ് ബി.എസ് എന്ന വ്യക്തി പരാതിയിൽ പറയുന്നു.

ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ പോലീസ് വെടിയേറ്റാണ് മരിച്ചതെന്നാണ്
മാധ്യമപ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, ആനന്ദ് നാഥ്, വിനോദ് കെ ജോസ് എന്നിവരും എംപി ശശി തരൂരും ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.