സ്വന്തമായി ഔദ്യോഗിക ഡിജിറ്റൽ കറൻസി നിർമ്മിക്കാൻ ഇന്ത്യ

single-img
30 January 2021

ബിറ്റ്‌കോയിൻ ഉൾപ്പെടെ എല്ലാവിധ സ്വകാര്യ ഡിജിറ്റൽ കറൻസികളും പൂര്‍ണ്ണമായി നിരോധിക്കാനുള്ള നിയമനിർമാണത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഇതോടൊപ്പം റിസർവ് ബാങ്ക് പുറത്തിറക്കുന്ന വിധത്തിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി നിർമിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട നിയമനിർമ്മാണ അജണ്ടയിലാണ് ഇക്കാര്യം ഉള്ളത്.രാജ്യത്തിനായി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ നിർമ്മാണത്തിന് രൂപരേഖ തയ്യാറാക്കാനും നിയമ നിർമ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതായി ലോക്സഭാ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച അജണ്ടയിൽ പറയുന്നു.

ബജറ്റ് സമ്മേളനത്തിന്റെ പാർലമെന്റ് സെഷനിൽ തന്നെ അവതരിപ്പിക്കാനിരിക്കുന്ന നിയമം കൊണ്ട് ഇന്ത്യയിൽ എല്ലാവിധ സ്വകാര്യ ഡിജിറ്റൽ കറൻസികൾ നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ പ്രോത്സാഹനത്തിനായി ചിലതിനെ നിരോധനത്തിൽ നിന്നും ഒഴിവാക്കുമെന്നും സൂചനയുണ്ട്.