ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവന; പുതിയ അവാർഡ് നൽകാൻ തീരുമാനം

single-img
29 January 2021

ഇനിമുതല്‍ സംസ്ഥാനത്ത് ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ തീരുമാനം. ഈ വിവരം സാംസ്കാരിക മന്ത്രി എകെ ബാലനാണ് അറിയിച്ചത്. ലൈഫ് ടൈം അച്ചീവ്മെന്റ് എന്ന പേരില്‍ നല്‍കുന്ന അവർഡ് രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്.

കേരളാ സംസ്ഥാന അവാർഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അവാർഡ് മലയാള സിനിമയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പ്രോത്സാഹനം നൽകാൻ സംസ്ഥാന അവാർഡിന് ആയിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാർഡ് വിതരണം ചെയ്തു. കനി കുസതിയാണ് മികച്ച നടി. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടൻ. ലിജോ ജോസ് പല്ലിശേരിയാണ് മികച്ച സംവിധായകൻ.