പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ലെന്ന് കെസി വേണുഗോപാൽ പ്രഖ്യാപിച്ചത് കർഷകസമരക്കാർ കലാപകാരികളെന്ന് മനസിലാക്കിയിട്ടെന്ന് ശോഭ സുരേന്ദ്രൻ

single-img
27 January 2021

ഡൽഹിയിൽ നടന്ന ട്രാക്ടർ റാലി(Tractor Rally)യിൽ കർഷകരെന്ന വ്യാജേന കലാപകാരികൾ അക്രമമഴിച്ചുവിട്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ (Shobha Surendran). അവർ ഇന്ത്യയെ അപമാനിക്കുകയാണെന്നും അത് മനസിലാക്കിയിട്ടാകാം ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചതെന്നും ശോഭ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശ സ്നേഹിക്കും കഴിയില്ല. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ശോഭ സുരേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്.

രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശ സ്നേഹിക്കും കഴിയില്ല. ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.

ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

Content: Shobha Surendran against Tractor Rally