അമേരിക്കയില്‍ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ഒപ്പുവെച്ച് ബൈഡൻ

single-img
27 January 2021

അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന നിയമനിർമാണങ്ങൾക്ക് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന വംശീയതയെ ഉന്മൂലനം ചെയ്യും എന്ന വാഗ്‌ദാനത്തെ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു.

“അമേരിക്ക നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിൽ വെച്ച് ഞാൻ വ്യക്തമാക്കിയിരുന്നു.” ബൈഡൻ പറഞ്ഞു.