കർഷകർ സെൻട്രൽ ഡൽഹിയിൽ; ഇൻ്റർനെറ്റിന് നിരോധനം; അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം

single-img
26 January 2021
tractor rally amit shah

തലസ്ഥാനനഗരിയെ ഞെട്ടിച്ച് കർഷകരുടെ ട്രാക്ടർ മാർച്ച്(Tractor Rally). ചെങ്കോട്ട, ഡൽഹി പൊലീസ് ആസ്ഥാനമടക്കം സ്ഥിതി ചെയ്യുന്ന ഐടിഒ, സെൻട്രൻ ഡൽഹി എന്നിങ്ങനെ ഡൽഹിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേയ്ക്ക് കർഷകർ മാർച്ച് ചെയ്യുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah)യുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗതികളിൽ ഡൽഹി പൊലീസ് കമ്മീഷണർ ആഭ്യന്തരമന്ത്രിയ്ക്ക് വിശദീകരണം നൽകുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമരം അക്രമാസക്തമാകുമെന്ന് മുൻകൂട്ട് കാണാൻ കഴിയാതിരുന്നതിൽ ഇൻ്റലിജൻസ് വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് യോഗം പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സിംഗു, തിക്രി, മുക്കാബ്ര ചൗക്ക്, നാംഗ്ലോയി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇൻ്റർനെറ്റിന് വിലക്കേർപ്പെടുത്തി. പലയിടങ്ങളിലും സമൂഹമാധ്യമങ്ങളും വിലക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Content: Delhi Tractor Rally: High level meet at Amit Shah’s Residence