ഒറ്റ ലക്‌ഷ്യം; കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരിക: ചെന്നിത്തല

single-img
18 January 2021

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് മുന്നണി അധികാരത്തിലെത്താനുള‌ള ഒറ്റക്കെട്ടായ പ്രവർത്തനം സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് നേതാക്കളിൽ നിന്നുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇന്ന് ഡല്‍ഹിയില്‍ നടന്ന കോൺഗ്രസ് ഹൈക്കമാന്റുമായുള‌ള തിരഞ്ഞെടുപ്പ് ചർ‌ച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോള്‍ വ്യാപകമായി കോൺഗ്രസിനെ കുറിച്ച് പലതരം വാർത്തകൾ പുറത്തുവരുന്നുണ്ട്. അവയിലൊന്നും ഒരടിസ്ഥാനവുമില്ല. പാർട്ടിക്ക് ഇപ്പോൾ ആകെ ഒരു അജണ്ട മാത്രമാണുള‌ളത്. കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് മുന്നണി അധികാരത്തിൽ തിരികെ വരികയാണതെന്നും ചെന്നിത്തല പറഞ്ഞു.

ഇതുവരെ കണ്ടുവന്നിരുന്ന പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിലും ,തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ കാര്യത്തിലും,​പ്രകടന പത്രികയുടെ കാര്യത്തിലും പുതുമയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസ് കാക്കുമെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.