ജനാധിപത്യത്തിന് ഭീഷണി; രാഷ്ട്രീയത്തിലെ കുടുംബവാഴ്ച വേരോടെ പിഴുതെറിയണം: പ്രധാനമന്ത്രി

single-img
12 January 2021

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ അതിനെ പൂര്‍ണമായും വേരോടെ പിഴുതെറിയേണ്ടതാണെന്നും കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ദേശീയ യുവ പാര്‍ലമെന്റ് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേവലം കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഭാഗ്യം കുറഞ്ഞുവരുന്നുവെന്നത് ശരിയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍, കുടുംബവാഴ്ച എന്ന രോഗം ഇതുവരെ അവസാനിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവരിപ്പോഴുമുണ്ട്.’ കുടംബവാഴ്ചക്കാര്‍ രാഷ്ട്രത്തിനല്ല മുന്‍ഗണന നല്‍കുക. അവര്‍ക്കെല്ലാം താനും തന്റെ കുടുംബവുമാകും വലുതെന്നും അദ്ദേഹം പറഞ്ഞു.