സ്വന്തമായി സോഷ്യല്‍ മീഡിയ സ്ഥാപനമുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

single-img
9 January 2021

അമേരിക്കയിൽ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ച നടപടിക്കെതിരെ ട്രംപ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @potus എന്ന ഹാന്‍ഡിലിലൂടെയായിരുന്നു പ്രതികരണം. 75 ദശലക്ഷം അനുയായികള്‍ തനിക്കുണ്ടെന്നും അവര്‍ക്കുവേണ്ടി സ്വന്തമായി സോഷ്യല്‍ മീഡിയ സ്ഥാപനം ഉണ്ടാക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുള്ള നിരോധനം. ഇത് രണ്ടാഴ്ച്ചത്തേക്ക്നീട്ടിയിട്ടുമുണ്ട്.